കുശഭാവു താക്കറെ അന്തരിച്ചു
ദില്ലി: മുന്‍ ബിജെപി പ്രസിഡന്റ് കുശഭാവു താക്കറെ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസായിരുന്നു.
ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ ദില്ലിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗം ബാധിച്ച കുശഭാവു താക്കറെ ഒരാഴ്ചയായി ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.
ബിജെപി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം മൃതദേഹം പ്രത്യേക വിമാനത്തില്‍ ഭോപാലിലേക്ക് കൊണ്ടുപോവും.
തന്റെ ജീവിതം മുഴുവന്‍ പാര്‍ട്ടിയ്ക്കായി ഉഴിഞ്ഞുവച്ച സമുന്നതനായ നേതാവായിരുന്നു കുശഭാവു താക്കറെയെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.
1998 മുതല്‍ 2000 വരെ ബിജെപി പ്രസിഡന്റായിരുന്നു കുശഭാവു താക്കറെ. ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ കുശഭാവു താക്കറെ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവായിരുന്നു.












Click it and Unblock the Notifications