കൂട്ടുകക്ഷി ഭരണം കൊണ്ട് പ്രശ്നം തീരില്ല: കരുണാകരന്‍
തിരുവനന്തപുരം: ദേശീയതലത്തില്‍ കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കിയതുകൊണ്ടു മാത്രം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
ഡിസംബര്‍ 28 ഞായറാഴ്ച കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കരുണാകരന്‍. സാമ്പത്തിക അച്ചടക്കത്തില്‍ ഊന്നിയുള്ള രാഷ്ട്രീയ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തേണ്ടത്.
കോണ്‍ഗ്രസില്‍ നിന്ന് ആരെയെങ്കിലും ഏകപക്ഷീയമായി തള്ളിക്കളയാമെന്ന് ആരും കരുതേണ്ട. സത്യസന്ധരല്ലാത്ത കപട രാഷ്ട്രീയക്കാരെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications