വാഷിംഗ്ടണില്‍ കൊച്ചിക്കാഴ്ചകള്‍ ശ്രദ്ധേയം
കൊച്ചി: കൊച്ചിയിലെ കായല്‍ ദൃശ്യങ്ങളെ ആസ്പദമാക്കി വരച്ച ജലച്ചായാചിത്രങ്ങളുടെ പ്രദര്‍ശനം യുഎസിലെ വാഷിംഗ്ടണ്‍ ഏഷ്യന്‍ ആര്‍ട്ട് ഗ്യാലറിയില്‍ സമാപിച്ചു.
2003 ജനവരിയില്‍ കൊച്ചിക്കായലില്‍ നടത്തിയ ക്യാമ്പില്‍ പ്രശസ്ത ചിത്രകാരനായ സി.എന്‍. കരുണാകരന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ് എന്നിവര്‍ ഉള്‍പ്പെടെ 12 ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
വി. വെങ്കിട്ടരാമന്‍, വി.ജെ. ജോണ്‍, പി.വി. നന്ദന്‍, അശാന്തന്‍, റോയ്, ടി. ജയേന്ദ്രന്‍, ദീപക്, സുനില്‍ വല്ലാര്‍പാടം, സുനില്‍ റോക്കി, സനല്‍ ആന്റണി എന്നിവരായിരുന്നു മറ്റ് ചിത്രകാരന്മാര്‍.
കൊച്ചിയിലെ സ്കാര്‍ലറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു ചിത്രപ്രദര്‍ശനം. യുഎസിലെ മറ്റ് നഗരങ്ങളിലും പ്രദര്‍ശനം നടത്താന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്, താജ് ഗ്രൂപ്പ്, ഡിടിപിസി, ടൂറിസം വകുപ്പ് എന്നിവയുടെ സഹായത്തോടെയായിരുന്നു ജനവരിയില്‍ കൊച്ചിക്കായലില്‍ ക്യാമ്പ് നടത്തിയത്.












Click it and Unblock the Notifications