എട്ട് ജില്ലകളില്‍ കൂടി പാസ്പോര്‍ട്ട് സെല്ലുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലാ ആസ്ഥാനങ്ങളില്‍ കൂടി പാസ്പോര്‍ട്ട് സെല്ലുകള്‍ ജനവരി ഒന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
വയനാട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലാ ആസ്ഥാനങ്ങളിലാണ പുതിയ പാസ്പോര്‍ട്ട് സെല്ലുകള്‍ തുടങ്ങുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസുകളുമായി ബന്ധപ്പെട്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് എറണാകുളം റൂറല്‍, പത്തനംതിട്ട, കോഴിക്കോട്, കോഴിക്കോട് റൂറല്‍, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പാസ്പോര്‍ട്ട് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്.
പുതുതായി തുടങ്ങുന്ന പാസ്പോര്‍ട്ട് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 1.10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജില്ലാ ആസ്ഥാനങ്ങളില്‍ തന്നെ പാസ്പോര്‍ട്ട് സെല്ലുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പാസ്പോര്‍ട്ടിനായുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്പിക്കുന്നതിനുള്ള കാലതാമസം ഒഴിവാകും.












Click it and Unblock the Notifications