Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയും രാഹുലും കുമരകത്ത്

കൊച്ചി: പ്രിയങ്കഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയും മകനോടൊപ്പം അവധിക്കാലം ചെലവഴിയ്ക്കാന്‍ കുമരകത്ത് എത്തും. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകും. ഡിസംബര്‍ 28 ഞായറാഴ്ചയാണ് ഇരുവരും കുടുംബത്തോടൊപ്പം കുമരകത്ത് എത്തുക.

കുമരകത്തെ ലേക്ക് റിസോര്‍ട്ടിലാണ് ഇരുവരും തങ്ങുക. ഞായറാഴ്ച ഉച്ചകഴിഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇരുവരും വന്നിറങ്ങും. പിന്നീട് പ്രത്യേകരക്ഷാസനേയുടെ അകമ്പടിയോടെ കുമരകത്തേയ്ക്ക് കാര്‍ മാര്‍ഗ്ഗം ഇവര്‍ പോകും.

ഞായറാഴ്ചയും തിങ്കളാഴ്ചയും ഇവര്‍ കേരളത്തില്‍ തങ്ങും. രാഹുല്‍ ഗാന്ധിയോടൊപ്പം കൂട്ടുകാരി ജുവാനിറ്റയും ഉണ്ടാകും.

ഡിസംബര്‍ 30 ചൊവാഴ്ച ഇരുവരും മടങ്ങും. ഇരുവരും മുഹമ്മയില്‍ നിന്ന് കുമരകത്തേയ്ക്ക് ബോട്ട് മാര്‍ഗ്ഗം സഞ്ചരിയ്ക്കും. പ്രിയങ്കയും കൂട്ടരും സഞ്ചരിയ്ക്കുന്ന റോഡും ജലപാതയും എസ്പിജിയുടെ പൂര്‍ണ്ണനിയന്ത്രണത്തിലാണ്. തികച്ചും സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ആരെയും കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+