തിരുവനന്തപുരം പൊലീസിന്റെ പോര്‍ട്ടല്‍ ഉടന്‍
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസിന്റെ വെബ് പോര്‍ട്ടല്‍ അടുത്തുതന്നെ പ്രവര്‍ത്തനമാരംഭിക്കും.
പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ ജനങ്ങള്‍ക്ക് പരാതികള്‍ ഓണ്‍ലൈന്‍ വഴി അയയ്ക്കാനാവും. ഓണ്‍ലൈനില്‍ പരാതികളുടെ പ്രതികരണങ്ങളും അറിയാം. പൊലീസ് സ്റേഷനില്‍ പോവാതെ തന്നെ പ്രശ്നങ്ങള്‍ തീര്‍ക്കാനാവും- തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍സിംഗ് പറഞ്ഞു.
പാസ്പോര്‍ട്ട് അപേക്ഷകളുടെ സ്ഥിതി അറിയാനും ഫോമുകള്‍ ഡൗണ്‍ ലോഡ് ചെയ്യാനും ജനങ്ങള്‍ക്ക് വെബ് സൈറ്റ് ഉപയോഗിക്കാം.
എല്ലാ റെസിഡന്റ്സ് അസോസിയേഷനുകളെയും സമീപിച്ച് പൊലീസ് സംഘം വെബ് സൈറ്റിന്റെ പ്രവര്‍ത്തനം വിശദീകരിക്കും. വെബ് സൈറ്റ് വഴി എങ്ങനെ പൊലീസുമായി ഇടപെടാമെന്ന് വിശദീകരിച്ചുകൊടുക്കും.












Click it and Unblock the Notifications