പിള്ള, ജേക്കബ്, താമരാക്ഷന്‍ ദില്ലിയ്ക്ക് തിരിച്ചു
കൊച്ചി: ഹൈക്കമാന്റിന്റെ ക്ഷണമനുസരിച്ച് കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് യുഡിഎഫ് ഘടക കക്ഷി നേതാക്കള്‍ ഡിസംബര്‍ 28 ഞായറാഴ്ച ദില്ലിയിലേക്ക് തിരിച്ചു.
മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ള, ടി. എം. ജേക്കബ്, ആര്‍ എസ് പി (ബി) നേതാവ് എ. വി. താമരാക്ഷന്‍ എന്നിവരാണ് ദില്ലിയിലേക്ക് തിരിച്ചത്.
ഞായറാഴ്ച തന്നെ ചര്‍ച്ച തുടങ്ങുമെന്ന് ഘടക കക്ഷി നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായും വൈകീട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായും ചര്‍ച്ച നടത്താനാവുമെന്നാണ് കരുതുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ കരുണാകരവിഭാഗത്തോട് തങ്ങള്‍ക്ക് അനുഭാവമുണ്ടെങ്കിലും നേതൃമാറ്റം വേണമെന്ന ആവശ്യത്തെ അംഗീകരിക്കുന്നുവെന്ന് അതിന് അര്‍ഥമില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ആ പാര്‍ട്ടിയാണെന്നും അതേ സമയം യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്നും എ. വി. താമരാക്ഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് മുമ്പായി എന്തെങ്കിലും പറയുന്നത് ശരിയല്ലെന്ന് ടി. എം. ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications