ഇറാനിലെ ശ്മശാനങ്ങള്‍ നിറഞ്ഞു
ബാം: ഭൂകമ്പം നാശം വിതച്ച ഇറാനിലെ ബാം നഗരത്തിലെ ശ്മശാനങ്ങളിലേക്ക് ശവങ്ങളുടെ ഒഴുക്കായിരുന്നു. ഇവിടുത്തെ ശ്മശാനങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞതായാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവെങ്കിലും വെറും 20 പേരെ മാത്രമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ രക്ഷപ്പെടുത്താനായത്. യുഎസില്‍ നിന്നുള്ള സൈനിക ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
കുറഞ്ഞത് 20,000 പേരെങ്കിലും മരിച്ചിരിയ്ക്കുമെന്നാണ് കണക്ക്. ഏകദേശം 30,000 പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ ഇറാനിലെ ബാമിലേയ്ക്ക് ഒഴുകുകയാണ്. ഇവിടെ കൂടുതല്‍ ഭൂകമ്പങ്ങള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications