കാമരൂപ് എക്സ്പ്രസ് പാളം തെറ്റി
ഗുവാഹതി: ഹൗറയിലേക്ക് വരികയായിരുന്ന കാമരൂപ് എക്സ് പ്രസ് പാളം തെറ്റി. ഡിസംബര്‍ 28 ഞായറാഴ്ച രാത്രി 10.40 ഓടെയായിരുന്നു അപകടം.
അസമിലെ നഗാവ് ജില്ലയിലാണ് അപകടമുണ്ടായത്. തീവണ്ടിയുടെ ഏഴ് ബോഗികള്‍ അസമിലെ ധരംതൂള്‍, അസൂരി എന്നീ സ്റേഷനുകള്‍ക്ക് മധ്യേ പാളം തെറ്റുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. തീവണ്ടി പുലര്‍ച്ചെ 1.30ഓടെ വീണ്ടും യാത്ര പുനരാരംഭിച്ചു. പാളം തെറ്റിയ ഏഴ് ബോഗികളിലെ യാത്രക്കാരെ മറ്റ് ബോഗികളിലേക്ക് മാറ്റിയാണ് തീവണ്ടി വീണ്ടും യാത്ര പുറപ്പെട്ടത്.
ഇരട്ടപാതയുള്ളതിനാല്‍ ഗതാഗതതടസ്സമില്ല.












Click it and Unblock the Notifications