എം ഡി എം കെയും എന്‍ ഡി എ വിടുന്നു
ചെന്നൈ: വൈകൊയുടെ എം ഡി എം കെയും ദേശീയ ജനാധിപത്യ സഖ്യം (എന്‍ ഡി എ) വിടുന്നു. പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാരെ പിന്‍വലിയ്ക്കാനും എം ഡി എം കെ തീരുമാനിച്ചു.
മന്ത്രിമാരുള്‍പ്പടെ എം ഡി എം കെയ്ക്ക് നാല് എം പിമാരാണ് ലോക്സഭയിലുള്ളത്.
പത്ത് ദിവസം മുമ്പാണ് ഡി എം കെ ജനാധിപത്യ സഖ്യം വിടാന്‍ തീരുമാനിച്ചത്.
എം ഡി എം കെയുടെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. എം ഡി എം കെ പാര്‍ട്ടിയുടെ പ്രധാന നേതാവായ വൈകൊയെ പാര്‍ട്ടി അദ്ധ്യക്ഷനും മറ്റ് പ്രധാന നേതാക്കളും വെല്ലൂര്‍ ജയിലില്‍ കഴിഞ്ഞ ആഴ്ച കണ്ടിരുന്നു. പോട്ട പ്രകാരമാണ് വൈകൊ ജയിലിലായത്. പാര്‍ട്ടിയുടെ മന്ത്രിമാരായ ജിഞ്ചി രാമചന്ദ്രന്‍, എം കണ്ണപ്പന്‍ എന്നിവരാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുന്നത്. ഡി എം കെ ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പിന്മാറിയതുമുതല്‍ സഖ്യത്തില്‍ നിന്ന് മാറാനായി എം ഡി എം കെ പ്രവര്‍ത്തകരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു.
പോട്ടയാണ് പ്രധാനമായും എം ഡി എം കെയെ ദേശീയ ജനാധിപത്യമുന്നണിയില്‍ നിന്ന് അകറ്റിയത്. പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാരും ചൊവാഴ്ച പ്രധാനമന്ത്രിയെ കാണ്ട് രാജി നല്‍കും.
ഒരു കാരണവശാലും തീരുമാനം പുനപരിശോധിയ്ക്കില്ലെന്ന് പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്‍മാന്‍ എല്‍ ഗണേസന്‍ പറഞ്ഞു.












Click it and Unblock the Notifications