സോണിയ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി
ദില്ലി: അടുത്ത തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
പാര്‍ട്ടിയുടെ വക്താവായ ജയ്പാല്‍ റെഡ്ഢിയാണ് ഇത് അറിയിച്ചത്. ബി ജെ പി വിരുദ്ധ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സോണിയ തന്നെ ആയിരിയ്ക്കുമെന്നാണ് ജയ്പാല്‍ റെഡ്ഢി വ്യക്തമാക്കിയത്.
ബി ജെ പി വിരുദ്ധ മുന്നണിയിലേയ്ക്ക് തന്നെ എതിര്‍ക്കുന്നവര്‍ക്കും വരാമെന്ന് സോണിയ കഴിഞ്ഞ ദിവസം മുംബൈയില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലേ ജയ്പാല്‍ റെഡ്ഢി നടത്തുന്ന ഈ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.












Click it and Unblock the Notifications