വീരപ്പന്‍ വേട്ടയ്ക്ക് ഇസ്രായേല്‍ ഉപകരണം?
ബാംഗ്ലൂര്‍: വീരപ്പന്‍ വേട്ടയ്ക്ക് ഇസ്രായേലിന്റെ സഹായം തേടുകയാണ് കര്‍ണാടകം. ആളെകണ്ടുപിടിയ്ക്കാനുള്ള ആധുനിക ഉപകരണങ്ങള്‍ ഇസ്രായേലിലെ ഒരു സംഘം കര്‍ണാടകത്തിന് നല്‍കുമത്രെ.
ഇതിന്റെ ആദ്യ ഘട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ സംഘം ഉടന്‍ ബാംഗ്ലൂരിലെത്തും. ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായി ആഭ്യന്തര മന്ത്രി മല്ലാകാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കിയിട്ടുണ്ട്. വീരപ്പനെ പിടിക്കുന്നതിന് ആധുനിക ആയുധങ്ങള്‍ നല്കാമെന്ന വാഗ്ദാനവുമായി ഒരു ഇസ്രായേല്‍ കമ്പനി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ ഈ വഴിക്ക് നീങ്ങിയത്.
കമ്പനി നല്‍കുന്ന ഉപകരമങ്ങളുടെ ഉപയോഗത്തെക്കുറിച്ചും കാര്യക്ഷമതയെക്കുറിച്ചും സര്‍ക്കാര്‍ അധികൃര്‍ക്ക് പൂര്‍ണ വിശ്വാസമാണ്. ഇതാണ് കമ്പനിയുടെ നിര്‍ദ്ദേശം പരിഗണിയ്ക്കാന്‍ കാരണം. ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി അടുത്തയിടെ ഇസ്രായേല്‍ കമ്പനി ബാംഗ്ലൂരില്‍ വന്നിരുന്നു. ഉപകരണത്തിന്റെ പ്രവര്‍ത്തനവും മറ്റും ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വിശദീകരിക്കുകയും ചെയ്തു.
ഉപകരണങ്ങളുടെ വിലയെക്കുറിച്ചും മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിദഗ്ദ്ധരുടെ അഭിപ്രായം ആരായുമെന്നും ഖാര്‍ഗെ പറഞ്ഞു. വീരപ്പന്‍ വേട്ടയ്ക്ക് നിയോഗിച്ചിട്ടുള്ള പ്രത്യേക ദൗത്യസേനയില്‍ മാറ്റമൊന്നും വരുത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഖാര്‍ഗെ അറിയിച്ചു. ദൗത്യസേനയുടെ തലവനായി ജ്യോതി പ്രകാശ് മിര്‍ജിതന്നെ തുടരും.












Click it and Unblock the Notifications