എയ്ഡ്സ് രോഗികള്‍ക്ക് സൗജന്യചികിത്സ
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡ്സ് രോഗികള്‍ക്ക് ഇനി മുതല്‍ സൗജന്യമായി ചികിത്സനല്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഇവര്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്കും.
ഇതോടെ ഇന്ത്യയില്‍ എയ്ഡ്സ് രോഗികള്‍ക്ക് സൗജന്യമായി ചികിത്സയും മരുന്നും നല്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഒരു രോഗി എയ്ഡ്സിനെ പ്രതിരോധിയ്ക്കാന്‍ മാസം തോറും 1,500 രൂപയുടെയെങ്കിലും ആന്റി റിട്രോ വൈറല്‍ മരുന്ന് കഴിയ്ക്കേണ്ടിവരും. - മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ 10, 000 മുതല്‍ 15,000 വരെ എയ്ഡ്സ് രോഗബാധിതര്‍ക്ക് ചികിത്സ നല്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനായി ഒരു വര്‍ഷം 1.65 കോടി രൂപ സര്‍ക്കാര്‍ ചെലവഴിയ്ക്കും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications