സോണിയയ്ക്ക് കരുണാകരന്റെ അഭിനന്ദനം
തിരുവല്ല: കോണ്‍ഗ്രസിന്റെ നേതൃത്വം ഘടകക്ഷികളുടെ മേല്‍ അടിച്ചേല്പിക്കില്ലെന്ന സോണിയയുടെ പ്രസ്താവന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ളതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.
അദ്ദേഹം ഡിസംബര്‍ 29 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. മുമ്പ് ഇതേ അഭിപ്രായം കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് പലരും മുറവിളി കൂട്ടിയിരുന്നു. അക്കൂട്ടരുടെ അഭിപ്രായം ഇപ്പോള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.
മുന്നണി പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ആവേശം കുറഞ്ഞിരിക്കുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയുമായിപ്പോലും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടിവരും. ഇതിന് അണികളെ സജ്ജരാക്കാനാണ് ഗ്രൂപ്പ് യോഗം വിളിയ്ക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞു.
നേതൃമാറ്റം സംബന്ധിച്ച് പ്രത്യേക സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യങ്ങളൊന്നും ഡേറ്റ് വച്ച് തീരുമാനിയ്ക്കാനാവില്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications