ഉപമുഖ്യമന്ത്രിയാവാനില്ല: മുരളി
കോട്ടയം: ഉപമുഖ്യമന്ത്രിയാവാന്‍ താനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. തന്നെ ഉപമുഖ്യമന്ത്രിയാക്കിക്കൊണ്ട് സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ലെന്നും മുരളി പറഞ്ഞു.
ഡിസംബര്‍ 29 തിങ്കളാഴ്ച കോട്ടയത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി. കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉണ്ടാകണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി ഉണ്ടാകാതിരിക്കാന്‍ അത് അത്യാവശ്യമാണ്. - മുരളി പറഞ്ഞു.
തന്നെ ഉപമുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും മുരളി വ്യക്തമാക്കി. തിങ്കളാഴ്ച ചേരുന്ന ഐ ഗ്രൂപ്പ് നേതൃയോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications