പരിഹാരം വൈകരുത്: ഘടകകക്ഷികള്‍
ദില്ലി: കോണ്‍ഗ്രസിനുള്ളിലെ പ്രശ്നം പരിഹരിയ്ക്കാന്‍ വൈകിക്കൂടെന്ന് ദില്ലിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ചര്‍ച്ചയ്ക്കെത്തിയ നേതാക്കള്‍ പറഞ്ഞു. ആര്‍. ബാലകൃഷ്ണപിള്ള, എ.വി. താമരാക്ഷന്‍, ടി.എം. ജേക്കബ് എന്നിവരാണ് വിവിധ ഘടകക്ഷികളെ പ്രതിനിധീകരിച്ച് ദില്ലിയില്‍ എത്തിയിരിക്കുന്നത്.
ഇനിയും പരിഹാരം വൈകിയാല്‍ അത് ജനങ്ങളോടുള്ള വഞ്ചനയായിരിക്കുമെന്ന് മൂന്ന് പേരും പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ വിവിധ മേഖലകളില്‍ തികഞ്ഞ പരാജയമാണെന്നും ആര്‍എസ്പി(ബി) നേതാവ് എ.വി. താമരാക്ഷന്‍ പറഞ്ഞു.
95ല്‍ കോണ്‍ഗ്രസിലുണ്ടായ നേതൃമാറ്റവും ഇപ്പോഴത്തെ പ്രശ്നങ്ങളും സമാനരീതികളില്‍ ഉള്ളതാണെന്നും താമരാക്ഷന്‍ പറഞ്ഞു. യുഡിഎഫ് ഇന്നത്തെ രീതിയില്‍ തുടരണമെങ്കില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിയ്ക്കണമെന്ന് പിള്ളയും ജേക്കബും പറഞ്ഞു.












Click it and Unblock the Notifications