അന്തര്‍ദേശീയ ബയര്‍-സെല്ലര്‍ മീറ്റ് കൊച്ചിയില്‍
കൊച്ചി: അന്തര്‍ദേശീയ ബയര്‍-സെല്ലര്‍ മീറ്റ് ഫിബ്രവരി 19ന് കൊച്ചിയില്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മീറ്റ് 21ന് സമാപിക്കും.
10 മേഖലകളിലെ സംസ്ഥാനത്തിന്റെ ഉത്പാദന നേട്ടങ്ങള്‍ വ്യക്തമാക്കുന്നതായിരിക്കും മീറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമെത്തുന്ന ഉപഭോക്താക്കള്‍ മേളയില്‍ പങ്കെടുക്കും.
കയര്‍, കൈത്തറി, കരകൗശലം, സംസ്കരിച്ച ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍സ്, ആയുര്‍വേദ, മരം കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങള്‍, റബര്‍ തുടങ്ങിയ വിവിധ മേഖലകളിലെ ഉത്പന്നങ്ങള്‍ മീറ്റില്‍ പ്രദര്‍ശിപ്പിക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പുറമെ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍, കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് മീറ്റ് നടത്തുന്നത്.
രാജ്യത്തെയും വിദേശത്തെയും കയറ്റുമതിക്കാരെയും സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളെയും സംസ്ഥാന ട്രേഡിംഗ് കോര്‍പ്പറേഷന്റെ കയറ്റുമതി വിഭാഗത്തെയും വന്‍ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് മീറ്റ് സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications