സിഐഎഎല്ലിന്റെ ലാഭം 30 കോടിയായേക്കും
കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിഐഎഎല്‍) 2003-04 വര്‍ഷത്തില്‍ 30 കോടി ലാഭമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു.
കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 29 തിങ്കളാഴ്ച നടന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറുമാസം 11 കോടി രൂപയാണ് കമ്പനിയുടെ ലാഭം.
2002-2003 സാമ്പത്തിക വര്‍ഷത്തിലാണ് കമ്പനി ലാഭത്തിലായത്. 19 കോടിയായിരുന്നു കമ്പനിയുടെ ലാഭം. 2001-2002 സാമ്പത്തിക വര്‍ഷത്തില്‍ 18.9 കോടിയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇന്ത്യയിലെ ഒരേയൊരു സ്വകാര്യവിമാനത്താവളമാണ് നെടുമ്പാശേരിയിലേത്. കമ്പനി പ്രതീക്ഷിയ്ക്കുന്ന ലാഭം അടുത്ത സാമ്പത്തികവര്‍ഷത്തില്‍ നേടിയാല്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്കും.
യൂസഫ് അലി, മുഹമ്മദലി, സി. വി. ജേക്കബ് എന്നിവരെ ബോര്‍ഡ് ഡയറക്ടര്‍മാരായി പുനര്‍നിയമിച്ചത് വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.












Click it and Unblock the Notifications