കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് നേരത്തേ വേണമെന്ന് ശിവസേന

  • By Staff
Google Oneindia Malayalam News

മുംബൈ: ലോക്സഭയിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന് ശിവസേന അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 30 ചൊവാഴ്ച ഉപ പ്രധാനമന്ത്രി ശിവസേനാ നേതാവ് ബാല്‍ താക്കറെയുമായി നടത്തിയ കൂടികാഴ്ചയിലാണ് ശിവസേന ഇത് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് നേരത്തേ നടത്താമെന്ന ബി ജെ പിയുടെ അഭിപ്രായത്തോട് യോജിയ്ക്കുകയാണ് ചെയ്തതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ബാല്‍താക്കറെ പറഞ്ഞു.

എന്നാല്‍ എല്‍ കെ അദ്വാനി ഇത് തുറന്ന് സമ്മതിയ്ക്കാന്‍ തയ്യാറായില്ല. ചര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രി എ. ബി. വാജ്പേയിയെ അറിയിയ്ക്കുമെന്നായിരുന്നു അദ്വാനിയുടെ പ്രതികരണം. ഇക്കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വെളിപ്പെട്ട ജനവികാരം മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പൊതുവായ സാമ്പത്തിക നിലയും വളരെ ഭദ്രമാണ്. നേരത്തേ തിരഞ്ഞെടുപ്പ് നടത്തുന്നത് ദേശീയ ജനാധിപത്യ മുന്നണിയ്ക്ക് നല്ലതാണെങ്കിലും അത് മുന്നണിയിലെ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്തേ തീരുമാനിയ്ക്കുകയുള്ളു. അദ്വാനി പറഞ്ഞു.

അദ്വാനിയോടൊപ്പം പ്രമോദ് മഹാജനും താക്കറെയെ കണ്ടിരുന്നു. 2004 ജനുവരി 11, 12 തീയതികളില്‍ ഹൈദരാബാദില്‍ നടക്കുന്ന ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഈ വിഷയം കാര്യമായി ചര്‍ച്ചചെയ്യുമെന്നും പ്രമോദ് മഹാജന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X