കരുണാനിധിയ്ക്ക് സോണിയയുടെ അഭിനന്ദനം
ദില്ലി: ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വിടാന്‍ തീരുമാനിച്ചതില്‍ ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധിയെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ടെലഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
തമിഴ്നാട്ടിലെ ഡിഎംകെയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിരുദ്ധ സഖ്യത്തില്‍ ചേരാന്‍ കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുന്നതായുള്ള കരുണാനിധിയുടെ സൂചനയ്ക്ക് പിന്നാലെയാണ് സോണിയ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചത്.
കരുണാനിധിയ്ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന സോണിയ എന്‍ഡിഎയും കേന്ദ്ര മന്ത്രിസഭയും വിടാന്‍ ഡിഎംകെ തീരുമാനിച്ചതില്‍ അഭിനന്ദനം അറിയിച്ചു.
രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് ശേഷം സോണിയാഗാന്ധി ആദ്യമായാണ് കരുണാനിധിയുമായി നേരിട്ട് വിളിയ്ക്കുന്നത്.
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല. രാജീവ്ഗാന്ധി വധത്തെ കുറിച്ചുള്ള ജെയ്ന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഎംകെ മന്ത്രിമാരെ പുറത്താക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് 1997ല്‍ ഗുജ്റാള്‍ സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണമായത്. കോണ്‍ഗ്രസിന്റെ ആവശ്യം ഗുജ്റാള്‍ തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.












Click it and Unblock the Notifications