Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകീകൃത കെട്ടിട നികുതി ഏപ്രില്‍ ഒന്ന് മുതല്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷന് കീഴില്‍ ഏകീകൃത കെട്ടിട നികുതി 2004 ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

ഏകീകൃത നികുതി നിലവില്‍ വരുന്നതിന് മുമ്പായി കോര്‍പ്പറേഷന്റെ പരിധിയിലുള്ള കെട്ടിടങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കെട്ടിടങ്ങളുടെ വിശദവിവരങ്ങള്‍ തയ്യാറാക്കുന്നതിലൂടെ കെട്ടിടം, തൊഴില്‍, പരസ്യം, വിനോദം, പ്രദര്‍ശനം തുടങ്ങിയ വിവിധ നികുതികള്‍ ഈടാക്കുന്നതിനുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവും.

സെല്‍ഫ് ഡിക്ലറേഷന്റെ അടിസ്ഥാനത്തിലുള്ള നികുതി കണക്കാക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ നികുതി സംവിധാനം നിലവില്‍ വരുന്നതോടെ അശാസ്ത്രീയമായ നികുതി കണക്കാക്കല്‍ രീതി ഇല്ലാതാവും. ഏകീകൃത കെട്ടിട നികുതി നിലവില്‍ വരുന്നതോടെ കോര്‍പ്പറേഷന്റെ കെട്ടിട നികുതിയിനത്തിലെ വരുമാനം 15 മുതല്‍ 20 മടങ്ങ് വരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോര്‍പ്പറേഷനിലെ 66 ഡിവിഷനുകള്‍ പ്രൈമറി, സെക്കന്ററി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കും. കെട്ടിടത്തില്‍ നിന്നും റോഡിലേക്കുള്ള ദൂരം, കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം, കെട്ടിടത്തിന്റെ പഴക്കം, കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാമഗ്രികള്‍ തുടങ്ങിയവ കണക്കിലെടുത്താണ് നികുതി തീരുമാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+