Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളകമ്പനി മാനേജരെ കയ്യേറ്റം ചെയ്തു

തിരുവനന്തപുരം: നിയമസഭാസമിതി സംഘടിപ്പിച്ച തെളിവെടുപ്പിനെത്തിയ കൊക്കകോള കമ്പനിയുടെ ദക്ഷിണേന്ത്യന്‍ റീജ്യണല്‍ മാനേജരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

തെളിവെടുപ്പിന് ശേഷം സഭാമന്ദിരത്തിന് പുറത്തിറങ്ങിയ മാനേജന്‍ വിജയഭാസ്കര്‍ റെഡ്ഡിക്ക് പിന്നാലെ ഗോബാക്ക് വിളികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാഞ്ഞെത്തി. സമരക്കാരുടെ പിടിയില്‍ നിന്ന് കുതറി രക്ഷപ്പെട്ട അദ്ദേഹം ഒരു ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വിന്‍സന്റ്, ലത്തീഫ് എന്നിവരാണ് സമരത്തിന് നേതൃത്വം നല്കിയത്. കോള കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ കോളകുപ്പികള്‍ കത്തിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജു നേതൃത്വം നല്കി.

തെളിവെടുപ്പിനായി അകത്തേക്ക് കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് എഐവൈഎഫ്, പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി, എസ്യുസിഐ, സോളിഡാരിറ്റി തുടങ്ങിയവയുടെ പ്രവര്‍ത്തകര്‍ സഭാകവാടത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+