കൊല്ലത്ത് സര്‍വേ നടത്തും: കേന്ദ്രമന്ത്രി
കൊല്ലം: കൊല്ലം ടൗണിന്റെ വികസനത്തിന് റെയില്‍വേ ലൈന്‍ തടസ്സമാകുന്നുവെന്ന ആക്ഷേപം കണക്കിലെടുത്ത് പുതിയ പാതയ്ക്ക് വേണ്ടി സര്‍വേ നടത്തുമെന്ന് കേന്ദ്രമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു.
കൊല്ലത്ത് എസ്പി ഓഫീസിന് സമീപം നിര്‍മ്മിയ്ക്കുന്ന റെയില്‍വേ മേല്‍പ്പാലത്തിന്റെ ശിലാസ്ഥാപനം ഡിസംബര്‍ 30 ചൊവാഴ്ച നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു നിതീഷ്കുമാര്‍. കൊല്ലം എംഎല്‍എകൂടിയായ തൊഴില്‍ മന്ത്രി ബാബു ദിവാകരന് കൊല്ലത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് അനുഭാവപൂര്‍വം പരിഗണിച്ച് വീണ്ടും സര്‍വേ നടത്താമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
പ്രധാന റെയില്‍പ്പാത പെരിനാട് സ്റേഷനില്‍ നിന്നും ഇരവിപുരത്തേയ്ക്ക് നേരിട്ട് എത്തുന്ന തരത്തില്‍ പുതിയ പാത നിര്‍മ്മിയ്ക്കാനാണ് ബാബുദിവാകരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അയത്തില്‍ ഭാഗത്തേയ്ക്ക് കൊല്ലം ജംഗ്ഷന് മാറ്റി സ്ഥാപിയ്ക്കണമെന്നും ഈ റിപ്പോര്‍ട്ട് നിര്‍ദേശിയ്ക്കുന്നു.
കൊല്ലം- പുനലൂര്‍ മീറ്റര്‍ ഗേജ് പാത ബ്രോഡ്ഗേജാക്കുന്ന ജോലികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാക്കും. പണികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഭൂമിയുടെ ലഭ്യത കേരള സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കേരളത്തിലെ പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെ എല്ലാ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 20 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ജോലികള്‍ കൂടി സംസ്ഥാന റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് കൈമാറുമെന്നും നിതീഷ് കുമാര്‍ അറിയിച്ചു.
ശിലാസ്ഥാപനച്ചടങ്ങില്‍ മന്ത്രി ബാബു ദിവാകരന് അധ്യക്ഷനായിരുന്നു. കേന്ദ്ര റെയില്‍വേ സഹമന്ത്രി എ.കെ. മൂര്‍ത്തി, എംപിമാരായ പി. രാജേന്ദ്രന്, എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, മേയര്‍ അഡ്വ. സബിദാ ബീഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ഐഷാ പോറ്റി എന്നിവര്‍ സംസാരിച്ചു.
റെയില്‍വേ ബോര്‍ഡംഗം എസ്.പി. ജെയിന്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വി. ആനന്ദ്, ചീഫ് അഡ്മിനിസ്ട്രേഷന് ഓഫീസര്‍ എന്‍. അരവിന്ദ്, ഡിജിഎം കെ.കെ. ശ്രീവാസ്തവ എന്നിവര്‍ പങ്കെടുത്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications