പ്രിയങ്കാഗാന്ധിയും കുമരകത്തെത്തി
കോട്ടയം: പ്രിയങ്കാഗാന്ധിയും കുഞ്ഞും കുടുംബത്തോടൊപ്പമുള്ള സുഖവാസത്തിനായി ഡിസംബര്‍ 29 തിങ്കളാഴ്ച കുമരകത്തെത്തി.
പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര, മകന്‍ റെഹാന്‍, രാഹുല്‍ ഗാന്ധി, അദ്ദേഹത്തിന്റെ കൂട്ടുകാരി കൊളംബിയക്കാരിയായ ജുവാനെറ്റ് എന്നിവര്‍ ഞായറാഴ്ച തന്നെ കുമരകത്തെത്തിയിരുന്നു.
പ്രീയങ്ക വൈകുന്നേരം ആറേമുക്കാലോടെയാണ് നെടുമ്പാശ്ശേരി വിമാനാത്താവളത്തില്‍ നിന്ന് പ്രത്യേക സുരക്ഷാ സേനയുടെ ശക്തമായ സുരക്ഷാവലയത്തില്‍ കുമരകത്തെത്തിയത്. ലേക് റിസോര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
വിശിഷ്ട വ്യക്തികളുടെ വരവിന് മുമ്പ് തന്നെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ് കുമരകത്ത് ഏര്‍പ്പെടുത്തിയിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് കാര്‍ മാര്‍ഗ്ഗമാണ് പ്രിയങ്കയും കുഞ്ഞും കുമരകത്തെത്തിയത്.
രാഹുല്‍ ഗാന്ധിയും കൂട്ടുകാരിയും റോബര്‍ട്ട് വധേരയും മറ്റും തിങ്കളാഴ്ച വേമ്പനാട്ടു കായലില്‍ ഹൗസ്ബോട്ടില്‍ യാത്ര നടത്തുമെന്ന് കേട്ട് കേള്‍വി ഉണ്ടായിരുന്നു. ഇവരെകാത്ത് മാദ്ധ്യമപ്രവര്‍ത്തകര്‍ കായലോരത്ത് കാത്ത് നിന്നെങ്കിലും ഫലമുണ്ടായില്ല. രാഹുലും സംഘവും കാര്‍മാര്‍ഗം മാരാരി കടപ്പുറവും കൊച്ചി കായലിന്റെ തീരത്തുള്ള മറ്റ് ചില കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. തിരികെ ബോട്ടില്‍ കുമരകത്തെത്തി.












Click it and Unblock the Notifications