ശിവഗിരി തീര്‍ഥാടനം തുടങ്ങി
വര്‍ക്കല: 71-ാമത് ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 30 ചൊവാഴ്ച മേഘാലയ ഗവര്‍ണര്‍ എം. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ധര്‍മ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍ കേന്ദ്ര റെയില്‍വെ മന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു. നവംബര്‍ 18നാണ് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തത്.
ചൊവാഴ്ച രാവിലെ അഞ്ച് മണിയ്ക്ക് മഹാസമാധിയിലെ പൂജ, പ്രാര്‍ഥന, ഹവനം പാരായണം തുടങ്ങിയവയ്ക്കു ശേഷം ഏഴ് മണിക്ക് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് പ്രസിഡന്റ് സ്വാമി സ്വരൂപാനന്ദ പതാക ഉയര്‍ത്തി.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ശിവഗിരി തീര്‍ഥാടനം ജനവരി ഒന്നിന് സമാപിക്കും.












Click it and Unblock the Notifications