മധുരകള്ള് ചെത്ത് വെള്ളിയാഴ്ച തുടങ്ങും
കോഴിക്കോട്: സംസ്ഥാനത്താദ്യമായി തെങ്ങില്‍ നിന്നും മധുരകള്ള് ചെത്തി വില്‍ക്കുന്നത് ജനവരി രണ്ടിനു കൂടരഞ്ഞിയില്‍ നടക്കും. ലഹരിയില്ലാത്ത മധുരക്കള്ളിന് നീരയെന്നും പേരുണ്ട്.
മധുരക്കള്ളിനോടൊപ്പം അതുപയോഗിച്ചു ശര്‍ക്കര പോലുള്ള മറ്റ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. കൂടരഞ്ഞി പഞ്ചായത്തിലെ 19 കര്‍ഷകരുടെ 95 തെങ്ങില്‍ നിന്നുമാണ് മധുരകള്ള് ചെത്ത് നടക്കുക. ഇവരുടെ സംഘടനയായ മലയോരകര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണിത്.
തെങ്ങു ചെത്തി കള്ള് ശേഖരിയ്ക്കാനായി തെങ്ങിന്റെ മുകളില്‍ വയ്ക്കുന്ന കുടത്തില്‍ ചൂണ്ണാമ്പ് തേച്ചാല്‍ അതില്‍ കിട്ടുന്ന കള്ള് പുളിയ്ക്കില്ല. അതിനെയാണ് മധുരകള്ള് എന്ന് പറയുന്നത്. മധുര കള്ള് കൂടുതല്‍ സമയം അന്തരീക്ഷവായുവുമായി സമ്പര്‍ക്കത്തിലാവുമ്പോഴോ ചുണ്ണാമ്പു തേച്ച പാത്രത്തില്‍ ശേഖരിച്ചശേഷം 24 മണിക്കൂര്‍ കഴിയുമ്പോഴോ ആണ് ലഹരിയുള്ള കള്ളായി മാറുന്നത്. ലഹരി ഇല്ലാതാക്കി മധുരപാനീയമായി വിതരണം ചെയ്യാനും മറ്റുല്‍പന്നങ്ങള്‍ ഉണ്ടാക്കാനുമാണ് കര്‍ഷകകൂട്ടായ്മ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ജോസ് കടമ്പനാട്, സെക്രട്ടറി തങ്കച്ചന്‍ മാതാളി കുന്നേല്‍ എന്നിവര്‍ പറയുന്നു.












Click it and Unblock the Notifications