ഒഴുകുന്ന എടിഎം സെന്ററുകള്‍ വരുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഒഴുകുന്ന എടിഎം സെന്ററുകള്‍ തുടങ്ങുന്നതിന് സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് പദ്ധതി.
കേരളത്തിലെ വിവിധ തുറമുഖങ്ങളിലും കായലോരങ്ങളിലും ബോട്ടുകളില്‍ സ്ഥാപിച്ച എടിഎം സെന്ററുകള്‍ തുടങ്ങാനാണ് എസ്ബിഐയുടെ പദ്ധതി. ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ബാങ്ക് എടിഎം സെന്ററുകള്‍ ബോട്ടില്‍ സ്ഥാപിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അവകാശപ്പെട്ടു.
ഒരു ബോട്ടില്‍ എസ്ബിഐ എടിഎം സ്ഥാപിച്ചിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. സിഡിഎംഎ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബോട്ടുകളിലെ എടിഎം സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
കായലുകള്‍ക്ക് അരികിലായുള്ള പ്രധാന ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും ആരാധനലായങ്ങളുടെയും സമീപങ്ങളിലായും ഒഴുകുന്ന എടിഎമ്മുകള്‍ സ്ഥാപിക്കും.
ഒഴുകുന്ന എടിഎം സ്ഥാപിക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നും അടുത്തുതന്നെ അവ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും എസ്ബിഐ ചീഫ് മാനേജര്‍ ബി. രാജഗോപാല്‍ പറഞ്ഞു.
ലോകത്തില്‍ ആദ്യമായാണ് ഒരു ബാങ്ക് ഒഴുകുന്ന എടിഎം സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ദിവസേനയുള്ള യാത്രയ്ക്കായി ആയിരക്കണക്കിനാളുകള്‍ ബോട്ട് ജെട്ടികള്‍ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒഴുകുന്ന എടിഎം കേരളത്തില്‍ തുടങ്ങുന്നത്.












Click it and Unblock the Notifications