പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: ലിംഗ്ദോ
ദില്ലി: ചികിത്സയില്ലാത്ത അര്‍ബുദമാണ് രാഷ്ട്രീയ നേതാക്കളെന്ന പ്രസ്താവന താന്‍ ഗൗരവത്തോടെ നടത്തിയതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ. എം. ലിഗ്ദോ പറഞ്ഞു.
എന്‍ഡി ടിവിയുടെ ബിഗ് സ്റോറി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞതിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. അക്കാര്യം നമുക്ക് മറക്കാം.- ലിംഗ്ദോ പറഞ്ഞു.
രാഷ്ട്രീയ വ്യവസ്ഥയില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ ആവശ്യമാണെന്ന് ലിംഗ്ദോ പറഞ്ഞു. ടി. എന്‍. ശേഷന്‍ നടത്തിയതു പോലുള്ള വിമര്‍ശനമല്ല താന്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് വിരമിച്ചതിന് ശേഷം പുസ്തകമെഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉടനെയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications