സോണിയ പസ്വാനെ കണ്ടു
ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ലോക് ജന ശക്തി നേതാവ് രാം വിലാസ് പസ്വാനുമായി ചര്‍ച്ച നടത്തി. ബി ജെ പിയ്ക്ക് എതിരെ വിശാല മുന്നണി ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു കൂടിക്കാഴ്ച.
രണ്ട് ദിവസം മുമ്പ് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദാനുമായും സോണിയ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് ബര്‍ദാനുമായി വീണ്ടും ചര്‍ച്ച നടത്തിയിരുന്നു.
വിശാല മുന്നണി ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഡി എം കെ നേതാവ് കരുണാനിധിയുമായും സോണിയ ഡിസംബര്‍ 30 ചൊവാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച സോണിയ സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മുലയം സിംഹ് യാദവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുലയം ലഖ്നൊവില്‍ ഇല്ലാതിരുന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ ചില ദിവസങ്ങളായി വിവിധ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് വിശാല സഖ്യം രൂപീകരീയ്ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇത്തരത്തിലൊരു സഖ്യം രൂപീകരിയ്കാനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ട സമയം ഇപ്പോള്‍ തന്നെ വൈകിയിരിയ്ക്കുന്നെന്ന് വിവിധ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തുന്നത്.












Click it and Unblock the Notifications