മുഖ്യമന്ത്രി നാളെ പമ്പയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണി ജനവരി ഒന്ന് വ്യാഴാഴ്ച പമ്പയില്‍ എത്തുന്നു. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കാനാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
വ്യാഴാഴ്ച പമ്പയില്‍ തങ്ങുന്ന മുഖ്യമന്ത്രി ദേവസ്വം അധികൃതരുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വകുപ്പ് തലവന്മാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
ശബരിമലയില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയനും യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications