കൊച്ചിയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍
തിരുവനന്തപുരം: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് പരിധിയില്ലാതെ വിമാന സര്‍വീസുകള്‍ നടത്താന്‍ 10 അസിയാന്‍ രാജ്യങ്ങള്‍ക്കും ശ്രീലങ്കയ്ക്കും അനുമതി നല്‍കാന്‍ കേന്ദ്ര തീരുമാനിച്ചു.
കേന്ദ്രത്തിന്റെ ഇതുസംബന്ധിച്ച തീരുമാനം കേന്ദ്ര വ്യോമയാനമന്ത്രി രാജിവ് പ്രതാപ് റുഡി വിനോദസഞ്ചാരമന്ത്രി കെ. വി. തോമസിനെ അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് പിന്നീട് സര്‍ക്കാര്‍ ഈ രാജ്യങ്ങള്‍ക്ക് നല്‍കും.
കൊച്ചിയിലേക്ക് ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തുന്നതിന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ അനുവദിക്കുന്നതിനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് ലുഫ്താന്‍സ സര്‍വീസ് നടത്തുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല.
കേന്ദ്രത്തിന്റെ തീരുമാനം കൊച്ചി വിമാനത്താവളത്തിനാണ് കൂടുതല്‍ പ്രയോജനപ്രദമാവുക. അസിയാന്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നത് വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് സഹായിക്കുമെന്ന് കെ. വി. തോമസ് പറഞ്ഞു.












Click it and Unblock the Notifications