Get Updates
Get notified of breaking news, exclusive insights, and must-see stories!

എമിഗ്രേഷന്‍ റാക്കറ്റ്: സിബിഐ അന്വേഷിക്കും

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന പരാതികളെ കുറിച്ച് സിബിഐ അന്വേഷിക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് ചട്ടങ്ങള്‍ ലംഘിച്ച് ആളുകളെ വിദേശത്തേക്ക് കടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന വിവിധ പരാതികളിന്മേല്‍ സിബിഐ സംഘം അന്വേഷണം നടത്തും.

രണ്ട് മാസം മുമ്പ് എന്‍. മരിയ എന്ന സ്ത്രീ വ്യാജരേഖ ഉപയോഗിച്ച് വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായിരുന്നു. ഈ സംഭവമുണ്ടായതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ സിബിഐ തീരുമാനിച്ചത്. എമിഗ്രേഷന്‍ ചട്ടങ്ങള്‍ ലംഘിച്ച്് കൊച്ചി വിമാനത്താവളം വഴി പലരും വിദേശത്തേക്ക് കടയ്ക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്നതിന് ഈ സംഭവം കാരണമായി.

എമിഗ്രേഷന്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിധിയിലാണെങ്കിലും പല വിമാനത്താവളങ്ങളിലും സംസ്ഥാന പൊലീസാണ് അത് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ കൊച്ചി വിമാനത്താവളം കേന്ദ്രത്തില്‍ നിന്ന് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒട്ടേറെ തമിഴ്നാട്ടുകാര്‍ ദുബായ് വഴി യൂറോപ്പിലേക്ക് കടക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ വിംഗ് ഐബിക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ഇതുവരെ നടപ്പിലായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+