Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേക്ക്വാട്ടേഴ്സ്ഹിന്ദി പതിപ്പില്‍ മോഹന്‍ലാല്‍

ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ല ജഗ്മോഹന്‍ മുന്ദ്രയുടെ പുതിയ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ കേരളത്തില്‍ ചിത്രീകരിക്കും. ഇംഗ്ലീഷിലൊരുക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ബേക്ക്വാട്ടേഴ്സ് എന്നാണ് ചിത്രത്തിന്റെ പേര്. ലണ്ടനിലെ ചിത്രീകരണത്തിന് ശേഷമാണ് കേരളത്തില്‍ ഷൂട്ടിംഗ് നടത്തുന്നത്. ബില്ലി സെയ്ന്‍, എറിക എലെനിയക്, ജെഫ് ത്രാച്ത എന്നിവരാണ് ഇംഗ്ലീഷ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ അഭിനയിക്കും. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് സംവിധായകന്‍ മോഹന്‍ലാലുമായി സംസാരിച്ചിട്ടുണ്ട്.

മൂന്ന് ഹോളിവുഡ് താരങ്ങളുടെയും ഡേറ്റ് 2004 മുതല്‍ ജനവരി മുതലാണ് ലഭിച്ചിരിക്കുന്നതെന്നും എന്നാല്‍ ഫിബ്രവരി മൂന്ന് മുതല്‍ മാര്‍ച്ച് ആദ്യവാരം വരെ കേരളത്തില്‍ ഷൂട്ടിംഗ് നടത്താനാണ് പദ്ധതിയെന്നും ജഗ്മോഹന്‍ മുന്ദ്ര പറഞ്ഞു. ചിത്രീകരണത്തിന്റെ തീയതി മാറിയതു സംബന്ധിച്ച് ഹോളിവുഡ് താരങ്ങളുമായി സംസാരിക്കേണ്ടതുണ്ട്.

തങ്ങളുടെ രാജ്യത്തു വച്ച് അപകടത്തില്‍ പെട്ട് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തുന്ന വിദേശി ദമ്പതികളുടെ കഥയാണ് ബേക്ക്വാട്ടേഴ്സ് പറയുന്നത്. ശരീരം തളര്‍ന്ന നിലയിലായ സ്ത്രീയെ ഒരു ദിവസം കാണാതാവുന്നു. തന്റെ ഭാര്യയെ തേടി ഭര്‍ത്താവ് അന്വേഷണം നടത്തുന്നു.

24 ചിത്രങ്ങള്‍ ജഗ്മോഹന്‍ മുന്ദ്ര ഒരുക്കിയിട്ടുണ്ട്. ഇവയില്‍ 20 ഇംഗ്ലീഷ് ചിത്രങ്ങളും നാല് ഹിന്ദി ചിത്രങ്ങളുമാണ്. യുഎസിലെ മിച്ചിഗന്‍ സ്റേറ്റ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയിട്ടുള്ള മുന്ദ്ര യുഎസിലെ ചില കോളജുകളിലും സര്‍വകലാശാലകളിലും പ്രൊഫസറായിരുന്നു. ലോസ് ആഞ്ചലസില്‍ അദ്ദേഹത്തിന് മൂന്ന് സിനിമ ഹൗസുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+