ലീഗ് ഫോര്‍മുല വച്ചിട്ടില്ല: അഹമ്മദ്
കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് മുസ്ലിം ലീഗ് ഒരു ഫോര്‍മുലയും കോണ്‍ഗ്രസ് ഹൈക്കമാന്റിന് മുന്നില്‍ വച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കുന്നതിന് മന്ത്രി കുഞ്ഞാലിക്കുട്ടി ഫോര്‍മുല നിര്‍ദേശിച്ചിട്ടുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അഹമ്മദ്.
താനും കുഞ്ഞാലിക്കുട്ടിയും ഏകാഭിപ്രായം തന്നെയാണ് ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത്. പാണക്കാട് ശിഹാബ് തങ്ങള്‍ വിദേശത്തു നിന്ന് തിരിച്ചെത്തിയതിന് ശേഷം ആവശ്യമാണെങ്കില്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് മുസ്ലിം ലീഗ് വീണ്ടും ചര്‍ച്ച നടത്തുമെന്ന് അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications