ഞാന്‍ ഇരിക്കുന്നത് പരമോന്നത സ്ഥാനത്ത്: മുരളി
തിരുവനന്തപുരം: തന്നെ മന്ത്രിസഭയിലുള്‍പ്പെടുത്തി കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശം സ്വീകാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് സ്ഥാനം ഒരു കോണ്‍ഗ്രസുകാരനെ സംബന്ധിച്ചിടത്തോളം പരമോന്നതമാണ്. ആ സ്ഥാനത്തു നിന്ന് മാറ്റി തന്നെ ഉപമുഖ്യമന്ത്രിയാക്കുകയോ മന്ത്രിയാക്കുകയോ ചെയ്യാമെന്ന നിര്‍ദേശമൊന്നും സ്വീകാര്യമല്ല. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കെ. കരുണാകരന്റെയോ കെ. മുരളീധരന്റെയോ വ്യക്തിപരമായ പ്രശ്നങ്ങളല്ല- ഡിസംബര്‍ 31 ബുധനാഴ്ച മുരളീധരന്‍ വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു.
എ. കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോവാന്‍ തയ്യാറല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.












Click it and Unblock the Notifications