കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാശാസ്യം: രാഹുല്‍ ഗാന്ധിയ്ക്കെതിരെ പരാതി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ മകന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ അനാശാസ്യ പ്രവര്‍ത്തനത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി ലഭിച്ചു.

ആലപ്പുഴ ജില്ലയിലെ കോളജ് പ്രൊഫസറായി വിരമിച്ച ജോണ്‍ എം. ഇട്ടിയാണ് കോട്ടയം എസ്പി എസ്. ഗോപിനാഥിന് രേഖാമൂലം പരാതി നല്‍കിയത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ കാമുകി ജുവനിറ്റയോടൊന്നിച്ച് കുമരകത്ത് മൂന്ന് ദിവസം താമസിച്ചുവെന്നതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ നിയമ നടപടിയെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. വിവാഹിതരാവാതെ ഇരുവരും ഒന്നിച്ച് താമസിച്ചത് നിയമലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോട്ടയം എസ്പി എസ്. ഗോപിനാഥ് വ്യക്തമാക്കി. നിയമലംഘനമൊന്നും നടന്നിട്ടില്ലെന്നും വിലകുറഞ്ഞ പ്രശസ്തി കിട്ടുന്നതിന് വേണ്ടിയായിരിക്കണം ഇത്തരമൊരു പരാതി പൊലീസിന് നല്‍കിയതെന്നും ഗോപിനാഥ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X