സംസ്ഥാനത്തിന്റെ കടബാധ്യത കൂടി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ പലിശ നല്‍കേണ്ട കടത്തില്‍ 10,000 രൂപയുടെ വര്‍ധനവുണ്ടായി.
രണ്ടര വര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 23,000 കോടിയായിരുന്നു കടം. അത് ഇപ്പോള്‍ 33,000 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞയാഴ്ച സംസ്ഥാനം സന്ദര്‍ശിക്കാനെത്തിയ 12-ാം ധനകാര്യ കമ്മിഷന് മുന്നില്‍ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 2003 മാര്‍ച്ച് 31ന് സംസ്ഥാനത്തിനുള്ള പലിശ നല്‍കേണ്ട കടം 31,060 കോടിയാണ്. ഏപ്രിലിനും ഡിസംബറിനുമിടയില്‍ 2000 കോടി രൂപയുടെ ബാധ്യത കൂടിയിട്ടുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനത്തിന്റെ കടം ഉയരുകയാണ്. 1996 മാര്‍ച്ച് 31ന് 10,113 കോടിയായിരുന്നു കടബാധ്യത. വാര്‍ഷിക പലിശ ബാധ്യത 924 കോടിയായിരുന്നു. ഇപ്പോള്‍ വാര്‍ഷിക പലിശ ബാധ്യത3150 കോടിയിലേറെ വരും.
ധനകാര്യ കമ്മിഷന് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അടിയന്തിര പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രശ്നം ഗുരുതരമാവുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.












Click it and Unblock the Notifications