വൈദ്യുതി നിരക്ക് വര്‍ധന വേണ്ടെന്ന് കമ്മിഷന്‍
തിരുവനന്തപുരം: വീട്ടാവശ്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള സൗജന്യം എടുത്തുകളഞ്ഞ് വൈദ്യുതി നിരക്ക് ഏകീകരിക്കുമെന്ന് വൈദ്യുതി താരിഫ് റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു.
ഡിസംബര്‍ 31 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് താരിഫ് റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
വൈദ്യുതി നിരക്ക് വര്‍ദ്ധന ഈ വര്‍ഷം വേണ്ടെന്ന് കമ്മിഷന്‍ തീരുമാനിച്ചതായി അംഗങ്ങള്‍ അറിയിച്ചു. തുടര്‍ച്ചായി രണ്ടു തവണ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നിരക്ക് വര്‍ധന വേണ്ടെന്ന് തീരുമാനിച്ചത്. അതേ സമയം വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ വച്ചിട്ടുണ്ട്.
വൈദ്യുതി ബോര്‍ഡിന്റെ വാര്‍ഷിക വരവുചെലവ് കണക്കുകള്‍ കമ്മിഷന്‍ പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തി. സബ്സിഡിയിനത്തില്‍ കിട്ടാനുള്ള 557. 56 കോടി രൂപ ബോര്‍ഡിന് നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications