എസ്കോട്ടല്‍ ഭാരതി വാങ്ങുന്നു
ദില്ലി: കേരളത്തിലെ പ്രധാന മൊബൈല്‍ സേവന ദാതാക്കളായ എസ്കോട്ടെല്‍ എന്ന കമ്പനി എയര്‍ ടെല്‍ മൊബൈല്‍ സംവിധാനം നടത്തുന് ഭാരതി ടെലി വെഞ്ചേഴ്സ് എന്ന കമ്പനി വാങ്ങാന്‍ ഒരുങ്ങുന്നു.
നേരത്തേ എസ്കോട്ടെല്‍ കമ്പനിയെ ഐഡിയാ സെല്ലുലാര്‍ എന്ന കമ്പനി വാങ്ങാന്‍ നീക്കം നടക്കുന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ വഴിയ്ക്കുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്.
കേരളത്തിന് പുറമേ എക്സോട്ടെല്‍ ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മൊബൈല്‍ സേവനം നല്‍കുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി ഈ കമ്പനി പുതിയ നിക്ഷേപകരെ അന്വേഷിയ്ക്കുകയാണ്. എക്സോര്‍ട്ട്സ് കമ്പനിയ്ക്ക് 51 ശതമാനവും ഹോങ്കോങ് കമ്പനിയായ ഫസ്റ് പസഫിക് കമ്പനി ലിമിറ്റഡിന് 49 ശതമാനവും ഓഹരിയാണ് എക്സോട്ടെല്ലില്‍ ഉള്ളത്.
എസ്കോട്ടെല്‍ സേവനം നല്‍കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഭാരതി എന്ന കമ്പനി എയര്‍ടെല്‍ എന്ന പേരില്‍ മൊബൈല്‍ സേവനം നല്‍കുന്നുണ്ട്. അതുകൊണ്ട് ടെലകോം വകുപ്പിന്റെ അംഗീകരത്തോട് കൂടി മാത്രമേ ഭാരതി കമ്പനിയ്ക്ക് എസ്കോട്ടെല്‍ വാങ്ങാന്‍ കഴിയുകയുള്ളു. ഈ അംഗീകാരത്തിനായി കാത്തിരിയ്ക്കുകയാണ് ഭാരതി എന്ന കമ്പനി എന്നാണ് അറിയുന്നത്. മൂന്ന് സംസ്ഥാനങ്ങളിലുമായി എസ്കോട്ടെല്ലിന് എട്ട് ലക്ഷം വരിക്കാരാണ് ഉള്ളത്.
കമ്പനിയ്ക്ക് 1200 കോടി മതിപ്പ് വില ഉണ്ടെന്നാണ് വില്പന നടത്താനായി ഏല്‍പ്പിയ്ക്കപ്പെട്ട മദ്ധ്യസ്ഥ സ്ഥാപനം കണ്ടെത്തിയിരിയ്ക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ യൂണിഫൈഡ് ലൈസന്‍സിംഗ് സംവിധാനം കൊണ്ടുവന്നത് ഈ മതിപ്പ് വിലയില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് കമ്പനി വാങ്ങിയാലും ഭാരതിയ്ക്ക് ഇത്രയും തുക നല്‍കേണ്ടി വരുകയില്ലെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications