എ ഗ്രൂപ്പ് വഴങ്ങുന്നില്ല; ബദല്‍ പാളുന്നു
ദില്ലി: ഘടകക്ഷികള്‍ പ്രശ്നപരിഹാരത്തിനായി മുന്നോട്ട് വച്ച ഫോര്‍മുലയ്ക്കെതിരെ എ ഗ്രൂപ്പ് ശക്തമായ നിലപാടെടുത്തതോടെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ നീളുന്നു.
ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും ഐ ഗ്രൂപ്പിന് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഫോര്‍മുലയാണ് ഘടകക്ഷികള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ഇതിന് വഴങ്ങാന്‍ എ ഗ്രൂപ്പ് തയ്യാറല്ല. ഇക്കാര്യം എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി പരസ്യമായി ഉന്നയിച്ചുകഴിഞ്ഞു.
ഇതോടെ ആന്റണിയെ മാറ്റുക എന്ന ആവശ്യത്തിന് ശക്തികൂട്ടാനാണ് ഐ ഗ്രൂപ്പ് നീക്കം. അടുത്ത നിയമസഭാസമ്മേളനം ചേരുന്നതിന് മുമ്പ് കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനാണ് ശ്രമിയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു.












Click it and Unblock the Notifications