Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഗുണ്ടാനിയമം ഈ വര്‍ഷം: ആന്റണി

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യാന്‍ ഈ വര്‍ഷം തന്നെ ഗുണ്ടാ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജനവരി ഒന്ന് വ്യാഴാഴ്ച സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസ് തയ്യാറാക്കിയ പൊതുജനസമ്പര്‍ക്ക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഗുണ്ടാനിയമത്തിന്റെ കരട് ആഭ്യന്തരവകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടനെ ബില്ല് മന്ത്രിസഭ പരിഗണിയ്ക്കും. കേരളത്തിലെ ക്രമസമാധാനം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണ്. അതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത്. - മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പൊലീസ് സ്റേഷനുകളിലും അടുത്ത വര്‍ഷത്തോടെ കമ്പ്യൂട്ടര്‍ സ്ഥാപിയ്ക്കുമെന്ന് ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു. പൊതുജനങ്ങളുടെ പരാതി സ്വീകരിയ്ക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് സുഗമമാക്കാനുമാണ് പോര്‍ട്ടല്‍ സ്ഥാപിച്ചിരിയ്ക്കുന്നത്.

മേയര്‍ പ്രൊഫ. ജെ. ചന്ദ്ര, വഴുതയ്ക്കാട് നരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+