Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ട്രന്‍സ്: അപേക്ഷകള്‍ വിതരണം തുടങ്ങി

തിരുവനന്തപുരം: എഞ്ചീനിയറിംഗ്-മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷഫോറം വിതരണം തുടങ്ങി. ജനവരി 30 വരെ അപേക്ഷഫോറം വിതരണം ചെയ്യും.

തിരഞ്ഞെടുക്കപ്പെട്ട പോസ്റാഫീസുകള്‍ വഴിയാണ് അപേക്ഷാഫോറം വിതരണം ചെയ്യുന്നത്. പ്രവേശനപരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ നിന്നോ തപാല്‍വഴിയോ അപേക്ഷാഫോറം ലഭിയ്ക്കില്ല. എന്‍ട്രന്‍സ് കമ്മീഷണറുടെ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം.

മെഡിക്കല്‍- അഗ്രികള്‍ച്ചറല്‍, ബിഫാം കോഴ്സുകളിലേക്കും ആര്‍ക്കിടെക്ചര്‍ ഉള്‍പ്പെടെയുള്ള എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കും പ്രവേശനപരീക്ഷകള്‍ക്ക് പൊതുവായി ഒരു അപേക്ഷ നല്കിയാല്‍ മതി. പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പിങ്ക് നിറത്തിലുള്ള അപേക്ഷാഫോറമുണ്ട്. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷഫോറത്തിന്റെ വില 700 രൂപയും പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് 350 രൂപയും ആണ്.

ഇക്കുറി ആദ്യമായി ദുബായും പരീക്ഷാകേന്ദ്രമാണ്. ദുബായ് പരീക്ഷാകേന്ദ്രമായി അപേക്ഷിയ്ക്കുന്നവര്‍ അവരുടെ അപേക്ഷയോടൊപ്പം പ്രവേശനപരീക്ഷാ കമ്മീഷണറുടെ പേരില്‍ എടുത്തതും തിരുവനന്തപുരത്ത് എസ്ബിടിയിലോ എസ്ബിഐയിലോ മാറാവുന്ന 7,000 രൂപയുടെ ഡിഡിയും സമര്‍പ്പിയ്ക്കണം.

എഞ്ചീനിയറിംഗ് പരീക്ഷ തീയതിയും സമയവും: ഏപ്രില്‍ 26ന് രാവിലെ 10 മുതല്‍ 12 വരെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷകള്‍ നടക്കും. 27ന് രാവിലെ 10 മുതല്‍ 12 വരെ മാതമാറ്റിക്സ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്കുള്ള അഭിരുചി പരീക്ഷ.

മെഡിയ്ക്കല്‍ പ്രവേശന പരീക്ഷാതീയതിയും സമയവും: ഏപ്രില്‍ 28 ന് രാവിലെ 10 മുതല്‍ 12 വരെ കെമിസ്ട്രി, ഫിസിക്സ് പരീക്ഷകള്‍. ഏപ്രില്‍ 29ന് രാവിലെ 10 മുതല്‍ 12 വരെ ബയോളജി പരീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+