രേഷ്മ ജോര്‍ജ്ജ് മിസ് കേരള
കൊച്ചി: മിസ് എലോറ മിസ് കേരള 2003 ആയി രേഷ്മ ജോര്‍ജ്ജിനെ തിരഞ്ഞെടുത്തു. കളമശ്ശേരി രാജഗിരി കോളെജിലെ വിദ്യാര്‍ത്ഥിനിയാണ് രേഷ്മ. 18 പേരില്‍ നിന്നാണ് രേഷ്മയെ തിരഞ്ഞെടുത്തത്.
ലാന്‍സിയുടെയും ചിത്ര ജോര്‍ജ്ജിന്റെയും മകളാണ് രേഷ്മ. ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ അപര്‍ണ മേനോന്‍ രണ്ടാം സ്ഥാനവും ഫറൂഖ് കോളെജിലെ പിജി വിദ്യാര്‍ത്ഥിനി ശ്രാവണ മൂന്നാം സ്ഥാനവും നേടി.
സമീര്‍ ബയാനിയാണ് മത്സരത്തിന്റെ കോറിയോഗ്രാഫി നിര്‍വഹിച്ചത്. കൊച്ചിയിലെ ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഇംപ്രസാരിയോ ആണ് മത്സരം സംഘടിപ്പിച്ചത്. സുദര്‍ശന്‍ ജോഷി, സഞ്ജയ് സിംഗ്, ഡിമ്പിള്‍ ഇനാംദാര്‍, ടിനു യോഹന്നാന്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.












Click it and Unblock the Notifications