മുരളിയെ ദില്ലിയ്ക്ക് വിളിപ്പിച്ചു
ദില്ലി: കരുണാകരനെ അനുകൂലിയ്ക്കുന്ന ഘടകകക്ഷി നേതാക്കള്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി ഹൈക്കമാന്റ് കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെ ദില്ലിയ്ക്ക് വിളിപ്പിച്ചു.
മുരളീധരന്‍ ജനവരി ഒന്ന് വ്യാഴാഴ്ച ദില്ലിയിലെത്തും. കഴിഞ്ഞ ദിവസം ആര്‍എസ്പി(ബി) നേതാവ് എ.വി. താമരാക്ഷന്‍ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മുന്നില്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ സോണിയാഗാന്ധിയെ നേതാക്കള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് അഹമ്മദ് പട്ടേല്‍ മുരളിയെ ഫോണില്‍ വിളിച്ചത്.
ഘടകകക്ഷികളുടെ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളെക്കുറിച്ചുള്ള കരുണാകരന്റെ അഭിപ്രായവും അറിയിക്കാന്‍ മുരളിയോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications