കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പി കെ വി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഖ്യത്തിന് സി പി ഐ ഇല്ലെന്ന് പി.കെ. വാസുദേവന്‍ നായര്‍ വ്യക്തമാക്കി. ബിജെപി മുഖ്യശത്രു തന്നെയാണ്. പക്ഷെ അവരെ എതിര്‍ക്കാനായി മൃദു ഹിന്ദുത്വ നയവും അതേ സാമ്പത്തിക നയവും സ്വീകരിയ്ക്കുന്ന കോണ്‍ഗ്രസുമായി ചേരാന്‍ കഴിയില്ല. സിപിഐ യുടെ ദേശീയ നിര്‍വാഹക സമിതി അംഗമായ പി കെ വി വ്യക്തമാക്കി.

പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായ നവയുഗത്തിലെ മുഖപ്രസംഗത്തിലാണ് പി കെ വി ഈ അഭിപ്രായം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.

ബിജെപിയ്ക്കെതിരെ ഒരു വിശാല മതേതര മുന്നണി രൂപീകരിയ്ക്കാന്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ സഹായകമല്ല. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു ബിജെപി വിരുദ്ധ മുന്നണി ഉണ്ടാക്കുക അസാദ്ധ്യമാണ്.

സംഘപരിവാറും ബിജെപിയും രാജ്യത്തിന്റെ വന്‍ വിപത്തുക്കളാണെന്നതിന് സംശയമില്ല. ബിജെപിയുടെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിയ്ക്കുക എന്നത് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യവുമാണ്. പക്ഷേ അതിനായി ഇപ്പോള്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിയ്ക്കാനാവില്ല.

കമ്മ്യൂണിസ്റ് പാര്‍ട്ടിയ്ക്ക് കാര്യമായ വേരോട്ടമില്ലാത്ത സ്ഥലങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ ചില നീക്ക് പോക്കുകള്‍ ആവശ്യമാണെന്ന് സിപിഐ യ്ക്ക് നന്നായി അറിയാം. അതിനായി സിപിഐ കോണ്‍ഗ്രസുമായി രഹസ്യ സഖ്യത്തിലാണെന്ന ആരോപണങ്ങളില്‍ തെല്ലും കഴമ്പില്ല.

ബിജെപിയുടെയും കോണ്‍ഗ്രസിന്റേയും നയങ്ങള്‍ ഭാരതത്തെ വികസനത്തിലേയ്ക്ക് നയിയ്ക്കാന്‍ പര്യാപ്തമല്ല. - പികെവി മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X