പനമരത്ത് ബസ് മറിഞ്ഞ് ഒമ്പത് മരണം
മാനന്തവാടി: പനമരത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴെയുള്ള വയലിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
ജനവരി രണ്ട് വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പുല്‍പ്പള്ളിയില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന വിഷ്ണുമായ എന്ന മിനിബസാണ് മറിഞ്ഞത്. അപകടത്തില്‍ തകര്‍ന്ന ബസിനുള്ളില്‍ പെട്ടവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
മരിച്ചവരില്‍ കണിയാരം ടിടിഐ അധ്യാപിക സില്‍വി (29), തൃശൂര്‍ ചാവക്കാട് പാറത്തുവീട് അബ്ദുല്‍ വഹാബ് (55), മാനന്തവാടി ന്യൂമാന്‍സ് കോളജ് വിദ്യാര്‍ഥിനി ടിന്റു (19), മാനന്തവാടി തോണിച്ചാല്‍ സ്വദേശി മേരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരണസംഖ്യം ഇനിയും കൂടിയേക്കുമെന്നാണ് കരുതുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ 18 പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിലും ആറ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
അമിതവേഗതയാണ് അപകടത്തിന് കാരണമായത്. ബസില്‍ ആളുകളെ കുത്തിനിറച്ച നിലയിലായിരുന്നു. മരണസംഖ്യ കൂടാന്‍ കാരണമായത് ഇതാണ്.
അപകടസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി കെ. എം. മാണി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications