മുഖ്യമന്ത്രിയാകാന്‍ ഇല്ല: കരുണാകരന്‍
നെടുമ്പാശ്ശേരി: മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് കെ. കരുണാകരന്‍. ജനവരി രണ്ട് വെള്ളിയാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഘടകകക്ഷികളുടെ നിര്‍ദേശപ്രകാരം ഹൈക്കമാന്‍ഡ് എന്തെങ്കിലും തീരുമാനമെടുത്തതുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. നേതൃമാറ്റം വേണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കലംഘനം നടത്തുന്നവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കി ഹൈക്കമാന്‍ഡ് പ്രോത്സാഹിപ്പിക്കുമെന്ന് തോന്നുന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സ്ഥിരമായി അച്ചടക്കം ലംഘിക്കുന്നതുകൊണ്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞതെന്നായിരുന്നു മറുപടി.
ആന്റണിയും കരുണാകരനും സോണിയയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍ പ്രശ്നങ്ങള്‍ തീരുമോ എന്ന ചോദ്യത്തിന് കുട മാറേണ്ടതിനുപകരം കുടയുടെ കാല്‍ മാറിയതുകൊണ്ട് കാര്യമുണ്ടോ എന്നായിരുന്നു പ്രതികരണം.












Click it and Unblock the Notifications