Get Updates
Get notified of breaking news, exclusive insights, and must-see stories!

മകരവിളക്കിന് ശബരിമല നട തുറന്നു

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല 2004 ജാനുവരി ഒന്ന് വ്യാഴാഴ്ച തുറന്നു.

ഇനി, പതിമൂന്നാംനാള്‍ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിസ്സിനായുള്ള കാത്തിരിപ്പ്. ഡിസംബര്‍ 27 ന് മണ്ഡലപൂജയ്ക്കുശേഷം അടച്ച ക്ഷേത്രനട വ്യാഴാഴ്ച വൈകീട്ട് 5.30 നാണ് തുറന്നത്. ഭസ്മാഭിഷിക്തനായി ജപമാല ചാര്‍ത്തിയിരുന്ന ഭഗവാന് വ്യാഴാഴ്ച പൂജകളൊന്നും ഉണ്ടായില്ല. ദീപാരാധനയില്ലാതെ രാത്രി ഹരിവരാസനം പാടി നടയടച്ചു. വെള്ളിയാഴ്ച മുതല്‍ പതിവുപൂജകള്‍ നടക്കും. നെയ്യഭിഷേകം പുലര്‍ച്ചെ 4.30 ന് ആരംഭിക്കും.

മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവനാണ് നട തുറന്നത്. ശ്രീകോവിലില്‍ വിളക്കു തെളിക്കല്‍ മാത്രമായിരുന്നു വ്യാഴാഴ്ചത്തെ ചടങ്ങ്. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി മേല്‍ശാന്തി ആഴിയില്‍ തീ കൊളുത്തി.

നാലുദിവസമായി ദര്‍ശനം ഇല്ലാതിരുന്നതുമൂലം സന്നിധാനത്ത് വ്യാഴാഴ്ച വൈകീട്ടോടെ വന്‍ തിരക്കുണ്ടായി. നടതുറക്കും മുന്‍പ് അയ്യപ്പന്മാരുടെ ക്യൂ ശരംകുത്തിവരെ നീണ്ടു. രാത്രിയോടെ സന്നിധാനം അയ്യപ്പന്മാരെക്കൊണ്ടു നിറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+