മാറാട്ട് പൊലീസ് തിരച്ചില്‍ നടത്തി
കോഴിക്കോട്: മാറാട്ടും പരിസര പ്രദേശത്തും ജനവരി രണ്ട് വെള്ളിയാഴ്ച പൊലീസ് തിരച്ചില്‍ നടത്തി. മാറാട് ആദ്യം നടന്ന കലാപത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ അക്രമം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തിരച്ചില്‍ നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ടി.കെ. വിനോദ്കുമാര്‍ പറഞ്ഞു.
രാവിലെ അഞ്ചരയ്ക്കാണ് തിരച്ചില്‍ തുടങ്ങിയത്. അരയസമാജം ഓഫീസിലും മാറാട് പ്രദേശത്തെ വീടുകളിലും പൊലീസ് സംഘം തിരച്ചില്‍ നടത്തി. റെയ്ഡില്‍ ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ല.
മാറാട് അതിര്‍ത്തി അടച്ചതിന് ശേഷമാണ് തിരച്ചില്‍ തുടങ്ങിയത്. സംശയം തോന്നിയ സ്ഥലങ്ങളില്‍ കുഴിച്ചുനോക്കി.
അസിസ്റന്റ് കമ്മിഷണര്‍മാരായ ചാക്കീരി അബൂബക്കര്‍, സതീശ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അറൂന്നൂറോളം പൊലീസുകാരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. ആറ് ബോംബ് സ്ക്വാഡുകളും അഞ്ച് പൊലീസ് നായ സ്ക്വാഡുകളും തിരച്ചിലിനെത്തി.
2002 ജനവരി മൂന്ന്, നാല് തീയതികളില്‍ നടന്ന മാറാട്ടെ ആദ്യത്തെ കലാപത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications