കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ നെറ്റ്വര്‍ക്ക് ജാമായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ കാളുകളുടെ ആധിക്യം കാരണം നഗരത്തിലെ മൊബൈല്‍ ശൃംഖല ജാമായി. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഇങ്ങിനെ സംഭവിച്ചതായി പറയുന്നു.

ആശംസകള്‍ കൈമാറിക്കൊണ്ടുള്ള വിളികളും എസ്എംഎസ് സന്ദേശങ്ങളും പുതുവത്സരരാത്രിയില്‍ കൂടുതലായി പ്രവഹിച്ചതിനാലാണ് ഇത് സംഭവിച്ചത്. പലരും എസ്എംഎസ് സന്ദേശത്തോടൊപ്പം ഗ്രാഫിക് ചിത്രങ്ങളും അയയ്ക്കാന്‍ ശ്രമിച്ചിരുന്നു. എല്ലാ സന്ദേശങ്ങളും കൂടി ഒരേ സമയത്ത് നെറ്റ്വര്‍ക്കില്‍ വന്നതോടെയാണ് ശൃംഖല ജാമായതെന്ന് ടെലികോം അധികൃതര്‍ പറയുന്നു.

തിരുവനന്തപുരം നഗരത്തില്‍ 75 ശതമാനം മൊബൈല്‍ ഉപയോക്താക്കളും പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിക്കുന്നവരാണ്. ഇവരെല്ലാം തിരുച്ചിയിലെ സിംഗിള്‍ ഇന്റലിജന്റ് ശൃംഖലയുമായാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നെറ്റ്വര്‍ക്കില്‍ കൂടുതല്‍ പേര്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം നിലച്ചു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നെറ്റ്വര്‍ക്ക് സാധാരണനിലയിലായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X